കുളിക്കാനിറങ്ങിയ 14-കാരന്‍ കുളത്തില്‍ മുങ്ങി മരിച്ചു. ഇടനാട് കിഴക്കേക്കര അജിത്തിന്റെ മകന്‍ അശ്വിന്‍ കെ അജിത്താണ് മരണമടഞ്ഞത്. ഇടനാട് എന്‍.എസ്.എസ് ഹൈസ്‌കൂളിലെ ഒന്‍പതാം സ്റ്റാന്‍ഡേര്‍ഡ് വിദ്യാര്‍ത്ഥിയായിരുന്നു. ഉച്ചകഴിഞ്ഞ് രണ്ടരയോടെയായിരുന്നു സംഭവം. കൂട്ടുകാരുമൊത്ത് കുളിക്കുന്നതിനിടയിലാണ് അശ്വിന്‍ കുളത്തില്‍ മുങ്ങിത്താഴ്ന്നത്. സമീപത്തുണ്ടായിരുന്ന തൊഴിലാളികള്‍ ഓടിയെത്തി അശ്വിനെ കരയ്‌ക്കെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
0 Comments