Breaking...

9/recent/ticker-posts

Header Ads Widget

ഇസ്ലാം സമൂഹം ചൊവ്വാഴ്ച ഈദുല്‍ ഫിത്തര്‍ ആഘോഷിക്കും



റംസാന്‍ മാസത്തിലെ വ്രതാനുഷ്ഠാനങ്ങള്‍ക്ക് ശേഷം ഇസ്ലാം സമൂഹം ചൊവ്വാഴ്ച ഈദുല്‍ ഫിത്തര്‍ ആഘോഷിക്കും.  ഉപവാസവും പ്രാര്‍ത്ഥനകളുമായി മനസും ശരീരവും ശുദ്ധീകരിച്ചതിന് ശേഷമാണ് ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നത്. ഖുറാന്‍ പാരായണത്തിലൂടെയും ഒന്നിച്ച് ചേര്‍ന്നുള്ള നോമ്പ് തുറക്കലിലൂടെയും ദാനധര്‍മ്മങ്ങളിലൂടെയും സ്‌നേഹത്തിന്റെയും സൗഹാര്‍ദ്ദത്തിന്റെയും സന്ദേശമുള്‍ക്കൊണ്ടാണ് ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നത്. ശൗവ്വാല്‍ മാസപ്പിറവി ദര്‍ശിക്കാതിരുന്നതിനെ തുടര്‍ന്നാണ് ചൊവ്വാഴ്ച ചെറിയ പെരുന്നാള്‍ ആഘോഷിക്കാന്‍ തീരുമാനിച്ചത്. പള്ളികളിലും ഈദ് ഗാഹ്കളിലും നമസ്‌കാരത്തിനായി പ്രത്യേക ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കോവിഡിന്റെ നിയന്ത്രണങ്ങള്‍ ഒഴിവായതിന് ശേഷം നടക്കുന്ന ചെറിയ പെരുന്നാള്‍ ആഘോഷമെന്ന പ്രത്യേകതയുമുണ്ട്.




Post a Comment

0 Comments