ഏറ്റുമാനൂരില്‍ സപ്ലൈകോ ഗോഡൗണ്‍ കുത്തിത്തുറന്ന് മോഷണം നടത്തിയയാളെ പോലീസ് പിടികൂടി. നഗരത്തില്‍ അലഞ്ഞുതിരിഞ്ഞു നടക്കുന്ന കൃഷ്ണന്‍കുട്ടി എന്നയാളാണ് അറസ്റ്റിലായത്. ചങ്ങനാശ്ശേരിയില്‍ നിന്നുമാണ് ഇയാളെ പിടികൂടിയത്. തിങ്കളാഴ്ച രാത്രിയാണ് മോഷണം നടന്നത്. 2000 രൂപ വില വരുന്ന സണ്‍ഫ്‌ളവര്‍ ഓയിലും, മേശവലിപ്പില്‍ നിന്നും 400 രൂപയുമാണ് മോഷണം പോയത്. സിസിടിവി ദൃശ്യങ്ങളില്‍ നിന്നുമാണ് പ്രതിയെ തിരിച്ചറിഞ്ഞത്.
0 Comments