ഏറ്റുമാനൂര്‍ കാട്ടാത്തി സെന്റ് മൈക്കിള്‍സ് പള്ളിയിലെ വിശുദ്ധ മിഖായേല്‍ മാലാഖയുടെ തിരുനാളിനോടനുബന്ധിച്ച് ചികിത്സാ പഠന സഹായ വിതരണം നടത്തുന്നു. തവളക്കുഴി ബോയ്‌സ്, കാട്ടാത്തി യുണൈറ്റഡ് ക്ലബ്ബ്, മാലിയേപ്പടി പൗരസമിതി എന്നിവര്‍ ചേര്‍ന്നാണ് സഹായ വിതരണം നടത്തുന്നത്. ഞായറാഴ്ച വൈകിട്ട് 7ന് കാട്ടാത്തി സ്‌കൂള്‍ മൈതാനിയില്‍ നടക്കുന്ന ചടങ്ങില്‍ ഏറ്റുമാനൂരപ്പന്‍ കോളേജ് പ്രിന്‍സിപ്പല്‍ ഹേമന്തകുമാര്‍ ചികിത്സാ പഠന സഹായ വിതരണം നിര്‍വ്വഹിക്കും. വാര്‍ഡ് മെമ്പര്‍ രജിതാ ഹരികുമാര്‍ അദ്ധ്യക്ഷയായിരിക്കും. തുടര്‍ന്ന് കൊച്ചിന്‍ നവദര്‍ശനയുടെ ഗാനമേളയും ഉണ്ടായിരിക്കും. ചൂരക്കുളങ്ങര ദേവീ ക്ഷേത്രത്തിലെ തിരുവുത്സവത്തോടനുബന്ധിച്ചും കൂട്ടായ്മയുടേയും, നാഷണല്‍ ക്രിക്കറ്റ് ക്ലബ്ബിന്റേയും ആഭിമുഖ്യത്തില്‍ ചികിത്സാ പഠന സഹായവിതരണവും, ഗാനമേളയും നടത്തിയതായി സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ സനില്‍ കാട്ടാത്തിയേല്‍, വിഷ്ണു ചെമ്മുണ്ടവള്ളി എന്നിവര്‍ പങ്കെടുത്തു.
0 Comments