പാലാ നഗരഹൃദയത്തില്‍ മുന്‍സിപ്പാലിറ്റി ഓഫീസിന് സമീപം വൈദ്യുതി ലൈനില്‍ തീപിടിച്ചു. ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് തീപിടുത്തമുണ്ടായത്. നഗരസഭാ ഓഫീസിലേയ്ക്കുള്ള പ്രവേശന കവാടത്തിന് സമീപമുള്ള പോസ്റ്റിലാണ് തീപിടിച്ചത്. ഫയര്‍ഫോഴ്സിലും, കെഎസ്ഇബിയിലും അറിയിച്ചതിനെ തുടര്‍ന്ന് ഫയര്‍ഫോഴ്സ് അധികൃതര്‍ സ്ഥലത്തെത്തി തീയണയച്ചു. നിരവധി വ്യാപാരസ്ഥാപനങ്ങളിലേയ്ക്കുള്ള വൈദ്യുതി വിതരണം ഇതേ തുടര്‍ന്ന് തടസ്സപ്പെട്ടു. ഷോര്‍ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് നിഗമനം. അതേസമയം നിലവാരം കുറഞ്ഞ വയറുകളാണ് തീപിടുത്തത്തിന് കാരണമെന്നും അഭിപ്രായമുയരുന്നു. കഴിഞ്ഞ മാസവും നഗരത്തില്‍ പലയിടത്തായി ഇത്തരത്തില്‍ തീപിടുത്തമുണ്ടായിരുന്നു.
0 Comments