കടനാട് ഗ്രാമപഞ്ചായത്ത് കൊല്ലപ്പള്ളിയില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച ഫ്‌ലഡ് ലിറ്റ് സ്റ്റേഡിയത്തിന്റെയും ഗാലറിയുടെയും ഉദ്ഘാടനം ബുധനാഴ്ച നടക്കുമെന്ന് ഗ്രാമപഞ്ചായത്ത് അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കടനാട് പഞ്ചായത്തിലെ വാര്‍ഷിക പദ്ധതിയിലും തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. ബുധനാഴ്ച പഞ്ചായത്ത് പ്രസിഡന്റ് ഉഷാ രാജുവിന്റെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ ജോസ് കെ മാണി എംപി ഉദ്ഘാടനം നിര്‍വഹിക്കും. ഉദ്ഘാടനത്തിനുശേഷം വോളിബോള്‍ മത്സരവും അരങ്ങേറും. ചടങ്ങില്‍ സ്‌പോര്‍ട്‌സിലും ഗെയിംസിലും മികവുതെളിയിച്ച താരങ്ങളെ ആദരിക്കും. പുതിയ വോളിബോള്‍ താരങ്ങളെ വളര്‍ത്തിയെടുക്കാന്‍ കോര്‍ട്ട് സഹായകരമാകുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഉഷ രാജു പറഞ്ഞു. വൈസ് പ്രസിഡന്റ് ബെന്‍സി പുതുപ്പറമ്പില്‍, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ജയ്‌സി സണ്ണി, സോമന്‍ വി.ജി, ബിന്ദു ജേക്കബ്, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ജയ്‌സണ്‍ പുത്തന്‍കണ്ടം, ജിജി തമ്പി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
0 Comments