ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ ഏറ്റുമാനൂരിലെ 18 ഹോട്ടലുകളില്‍ പരിശോധന നടത്തി. ഫുഡ് സേഫ്റ്റി ഓഫീസര്‍ തെരസിലിന്‍ ലൂയിസിന്റെ നേതൃത്വത്തിലാണ് ഹോട്ടലുകളില്‍ മിന്നല്‍ പരിശോധന നടത്തിയത്. എംസി റോഡില്‍ കെഎസ്ആര്‍ടിസി മുതല്‍ കാരിത്താസ് വരെയുള്ള കടകളിലാണ് പരിശോധന നടത്തിയത്. ക്രമക്കേടുകളും മറ്റും കണ്ടെത്തിയ നാല് കടകള്‍ക്ക് നോട്ടീസ് നല്‍കി. ഭക്ഷ്യ സുരക്ഷ സംബന്ധമായ ബോധവല്‍ക്കരണവും ഹോട്ടലുടമകള്‍ക്ക് നല്‍കി .വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്ന് ഫുഡ് സേഫ്റ്റി ഉദ്യോഗസ്ഥര്‍ പറഞ്ഞു.
0 Comments