ബ്ലഡ് കാന്‍സര്‍ ബാധിച്ച ജെറോം എന്ന 6 വയസുകാരന്റെ മജ്ജ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കായി അതിരമ്പുഴ നിവാസികള്‍ 90 ലക്ഷം രൂപ സമാഹരിച്ചു. അതിരമ്പുഴ പഞ്ചായത്ത് ഒന്നാം വാര്‍ഡില്‍ കീഴേടത്ത് ജസ്റ്റിന്റെയും ജിന്‍സിയുടെയും മകനായ ജെറോമിന് കോഴിക്കോട് എംവിആര്‍ ആശുപത്രിയിലാണ് ശസ്ത്രക്രിയ നടത്തുന്നത്. 35 ലക്ഷത്തോളം രൂപയാണ് ചികിത്സയ്ക്ക് ആവശ്യമായി വരുന്നത്. ജീവന്‍രക്ഷാ സമിതിയും പഞ്ചായത്ത് കമ്മറ്റിയും ചങ്ങനാശേരി പ്രത്യാശയും ചേര്‍ന്ന് നടത്തിയ ധനസമാഹരണത്തില്‍ 9084147 രൂപയാണ് ലഭിച്ചത്. ചികിത്സാ സഹായസമിതി സ്വരൂപിച്ച തുക മന്ത്രി വിഎന്‍ വാസവന്‍ ജെറോമിന്റെ പിതാവ് ജസ്റ്റിന് കൈമാറി. ഫാ സെബാസ്റ്റ്യന്‍ പുന്നശേരി, റവ ജോസഫ് മുണ്ടകത്തില്‍, പഞ്ചായത്ത് പ്രസിഡന്റ് ബിജു വലിയമല തുടങ്ങിയവര്‍ പങ്കെടുത്തു. ചികിത്സാ ചെലവ് കഴിച്ചുള്ള തുക സഹകരണബാങ്കില്‍ നിക്ഷേപിച്ച് ഭാവിയില്‍ അര്‍ഹതയുള്ളവര്‍ക്ക് കൈമാറാനാണ് സമിതി തീരുമാനമെടുത്തിരിക്കുന്നത്.
0 Comments