Breaking...

9/recent/ticker-posts

Header Ads Widget

ഗുണ്ടാ നേതാവ് അരുണ്‍ ഗോപനെ പോലീസ് അറസ്റ്റ് ചെയ്തു



30-ഓളം കേസുകളില്‍ പ്രതിയായ ഗുണ്ടാ നേതാവ് കുടമാളൂര്‍ സ്വദേശി അരുണ്‍ ഗോപനെ പോലീസ് അറസ്റ്റ് ചെയ്തു. ജില്ലാ പോലീസ് മേധാവിയുടെ പ്രത്യേക സ്‌ക്വാഡാണ് അരുണിനെ പിടികൂടിയത്. 2020-ല്‍ കോട്ടയം ഈസ്റ്റ് പോലീസ് രജിസ്റ്റര്‍ ചെയ്ത ഹണിട്രാപ് കേസിലും, ഏറ്റുമാനൂരില്‍ 65 കിലോ കഞ്ചാവ് എക്‌സൈസ് പിടികൂടിയ കേസിലും മുഖ്യപ്രതിയാാണ് അരുണ്‍. കൊലപാതകം, മോഷണം, വധശ്രമം, ക്വട്ടേഷന്‍ തുടങ്ങിയ കേസുകളാണ് ഇയാള്‍ക്കെതിരെ നിലവിലുള്ളത്. ഒന്നരവര്‍ഷത്തോളമായി അയല്‍ സംസ്ഥാനങ്ങളില്‍ ഒളിവിലായിരുന്ന അരുണിനെതിരെ മറ്റ് സംസ്ഥാനങ്ങളിലും കേസുകളുണ്ട്. നാര്‍കോട്ടിക് സെല്‍ ഡിവൈഎസ്പി എം.എം ജോസിന്റെ നേതൃത്വത്തില്‍ എസ്.ഐമാരായ റെനീഷ്, ശ്രീജിത്ത്, സി.പി.ഒ.മാരായ ശ്യാം, ശ്രാവണ്‍, അനീഷ്, ബൈജു എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.




Post a Comment

0 Comments