തപസ്യ കലാസാഹിത്യവേദി ഏറ്റുമാനൂര്‍ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഗുരുവന്ദനം പരിപാടിയുടെ ഭാഗമായി സംസ്‌കൃത പണ്ഡിതനും സംസ്‌കൃത സര്‍വകലാശാലയുടെ പ്രഥമ വൈസ് ചാന്‍സലറുമായിരുന്ന മുന്‍ ചീഫ് സെക്രട്ടറി ആര്‍. രാമചന്ദ്രന്‍ നായരെ, അദ്ദേഹത്തിന്റെ വസതിയില്‍ എത്തി ആദരിച്ചു. ചടങ്ങില്‍ സതീഷ് കാവ്യധാര അധ്യക്ഷനായിരുന്നു. ഏറ്റുമാനൂരപ്പന്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോക്ടര്‍ ഹേമന്ത് കുമാര്‍, മീനടം ബാബു, തപസ്യ കലാ സാഹിത്യ സമിതി ഭാരവാഹികളായ എം. കെ മുരളീധരന്‍, ഓണംതുരുത്ത് ഗോപകുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
0 Comments