തെളിനീരൊഴുകും നവകേരളം പദ്ധതിയുടെ ഭാഗമായി കടുത്തുരുത്തി പഞ്ചായത്തിലെ എഴുമാന്തുരുത്തില്‍ ജലനടത്തം സംഘടിപ്പിച്ചു. എഴുമാന്തുരുത്തിലെ മുഴുവന്‍ ജലാശയങ്ങളെയും മാലിന്യമുക്തമാക്കി സംരക്ഷിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നോടിയായാണ് ജലനടത്തം സംഘടിപ്പിച്ചത്. പഞ്ചായത്ത് അംഗം കെഎസ് സുമേഷ്, ഉദ്ഘാടനം ചെയ്തു. കെഎസ് ശ്രീനിവാസന്‍ അധ്യക്ഷനായിരുന്നു. സിജെ റോയിമോന്‍, ഷൈല അരവിന്ദാക്ഷന്‍, രാധാ മോഹന്‍, സുപ്രഭ എന്നിവര്‍ സംബന്ധിച്ചു. കുടുംബശ്രീ, തൊഴിലുറപ്പ് , ഹരിതസേന അംഗങ്ങള്‍ പങ്കെടുത്തു.
0 Comments