സംഗീതോപകരണങ്ങള്‍ വായിച്ചും നൃത്തം ചവിട്ടിയും സമരപ്പന്തല്‍ കലാവേദിയായി മാറി. അകാരണമായി പിരിച്ചുവിട്ട അധ്യാപകരെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് തിരുനക്കരയിലെ ജവഹര്‍ ബാലഭവന്‍ അധ്യാപകര്‍ നടത്തുന്ന സമരവേദിയിലാണ് വേറിട്ട പ്രതിഷേധം അരങ്ങേറിയത്. അരനൂറ്റാണ്ടിലേറെക്കാലം കുരുന്നുകളെ സംഗീതവും നൃത്തവും അഭ്യസിപ്പിച്ച അധ്യാപകരാണ് സമരത്തിന്റെ 32-ാം ദിവസം കലാപരിപാടികള്‍ അവതരിപ്പിച്ചത്. പ്രതിഷേധയോഗം ജവഹര്‍ ബാലഭവന്‍ സംരക്ഷണസമിതി രക്ഷാധികാരി പികെ ആനന്ദക്കുട്ടന്‍ ഉദ്ഘാടനം ചെയ്തു. അധ്യാപകരായ ചെങ്ങളം ഹരിദാസ്, കുമ്മനം ഹരീന്ദ്രനാഥ്, വി.ജി ഉപേന്ദ്രനാഥ് എന്നീവര്‍ സംഗീതോപകരണങ്ങള്‍ വായിച്ചു. നൃത്താധ്യാപികയായ മിഥുന മോഹന്‍ സമരവേദിയില്‍ നൃത്തം അവതരിപ്പിച്ചു.
0 Comments