കോട്ടയം ജവഹര്‍ ബാലഭവനു മുന്നില്‍ അദ്ധ്യാപകര്‍ കഞ്ഞി വച്ച് സമരം നടത്തി. ബാലഭവന്‍ നിലനിര്‍ത്തണമെന്നും, പിരിച്ചുവിട്ട അദ്ധ്യാപകരെ തിരിച്ചെടുക്കണമെന്നുമാവശ്യപ്പെട്ട് കഴിഞ്ഞ് 31 ദിവസമായി നടത്തിവരുന്ന സമരത്തോടനുബന്ധിച്ചാണ് കഞ്ഞിവച്ച് കുടിച്ച് പ്രതിഷേധിച്ചത്. ജവഹര്‍ ബാലഭവന്‍ സംരക്ഷണ സമിതി രക്ഷാധികാരി പി.കെ ആനന്ദക്കുട്ടന്‍ സമരം ഉദ്ഘാടനം ചെയ്തു. ജവഹര്‍ ബാലഭവന്‍ സ്വയംഭരണ സ്ഥാപനമായി നിലനിര്‍ത്താന്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്ന് പി.കെ ആനന്ദക്കുട്ടന്‍ ആവശ്യപ്പെട്ടു. കണ്‍വീനര്‍ പി.ജി ഗോപാലകൃഷ്ണന്‍, അജയ്, മാത്യു പി ജോണ്‍. പി.കെ ഹരിദാസ്, വി.പി ഉപേന്ദ്രനാഥ്, കെ.ബി ശിവദാസ്, സുപ്രഭാ സുരേഷ്, മിഥുനാ മോഹന്‍, ശ്രീലതാ ശ്രീകുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
0 Comments