Breaking...

9/recent/ticker-posts

Header Ads Widget

വീടില്ലാത്ത രണ്ടു കുടുംബങ്ങള്‍ക്ക് ഭൂമി വിട്ടു നല്‍കി അലക്‌സ് ജോസ്



വീടില്ലാത്ത രണ്ടു കുടുംബങ്ങള്‍ക്ക് വീട് നിര്‍മ്മിക്കുന്നതിനായി ഭൂമി വിട്ടു നല്‍കി അതിരമ്പുഴ സ്വദേശി അലക്‌സ് ജോസ് ഓണംകുളം. ലക്ഷങ്ങള്‍  വിലമതിക്കുന്ന 5 സെന്റ് ഭൂമി വീതമാണ്  അലക്‌സ് ജോസ് വഴി സൗകര്യത്തോടെ  വിട്ടുനല്‍കിയത്. ഭൂമി കൈമാറ്റത്തോട് അനുബന്ധിച്ച് നടന്ന സമ്മേളനം മന്ത്രി  വി. എന്‍.വാസവന്‍ ഉദ്ഘാടനം ചെയ്തു. അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിജു വലിയമല അധ്യക്ഷനായിരുന്നു. റവ. ഡോക്ടര്‍ മാണി പുതിയിടം, റവ: ഡോക്ടര്‍ ജോസഫ് മുണ്ടകത്തില്‍, സിപിഎം ഏറ്റുമാനൂര്‍ ഏരിയ സെക്രട്ടറി ബാബു ജോര്‍ജ്, പാലാ എസ്.എച്ച്.ഓ...കെപി തോംസണ്‍,  ജോസ് അമ്പലക്കുളം തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.




Post a Comment

0 Comments