കടുത്തുരുത്തി സഹകരണ ആശുപത്രിയുടെ സുവര്‍ണ്ണ ജൂബിലി ആഘോഷം ജോസ് കെ മാണി എം.പി ഉദ്ഘാടനം ചെയ്തു. നവീകരിച്ച ദന്തല്‍ യൂണിറ്റിന്റെ സമര്‍പ്പണവും എം.പി നിര്‍വഹിച്ചു. യോഗത്തില്‍ സഹകരണ ആശുപത്രി പ്രസിഡന്റ് എമ്മാനുവല്‍ തോമസ് അധ്യക്ഷനായിരുന്നു. സഹകരണ ആശുപത്രിയുമായി ചേര്‍ന്ന് കാരിത്താസ് ആശുപത്രി നടപ്പിലാക്കുന്ന കാരിത്താസ് പോളിക്ലിനിക് ഔട്ട്‌റീച്ച് സെന്റര്‍ പ്രഖ്യാപനം, കാരിത്താസ് ആശുപത്രി ഡയറക്ടര്‍ ഫാദര്‍ ഡോക്ടര്‍ ബിനു കുന്നത്ത്് നിര്‍വഹിച്ചു. ഇതു സംബന്ധിച്ച ധാരണാപത്രം ആശുപത്രി ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ വി കെ. ജോസ് ഏറ്റുവാങ്ങി.കേരള ബാങ്ക് ഡയറക്ടര്‍ ഫിലിപ്പ് കുഴികുളം, പി. എ. സി.എസ് ജില്ലാ സെക്രട്ടറി ജയകൃഷ്ണന്‍, സഹകരണ ആശുപത്രി വൈസ് പ്രസിഡണ്ട് സ്റ്റീഫന്‍ പനംകാല തുടങ്ങിയവര്‍ പ്രസംഗിച്ചു. സാധാരണക്കാരുടെ ആരോഗ്യ സംരക്ഷണം ലക്ഷ്യം വെച്ച് ബിഷപ്പ് കുന്നശ്ശേരി വിട്ടുനല്‍കിയ അന്‍പത് സെന്റ് സ്ഥലത്താണ് സഹകരണ ആശുപത്രി നിലവില്‍ പ്രവര്‍ത്തിക്കുന്നത്. ആശുപത്രി വികസനത്തിനായി കുന്നശ്ശേരി കുടുംബയോഗം നല്‍കിയ സംഭാവന ഫിലിപ്പ് കുഴികുളം ഏറ്റുവാങ്ങി.
0 Comments