കടുത്തുരുത്തി സഹകരണ ആശുപത്രിയുടെ സുവര്‍ണ ജൂബിലി ആഘോഷങ്ങളില്‍ സ്ഥലം എംഎല്‍എ മോന്‍സ് ജോസഫിനെ ക്ഷണിച്ചില്ലെന്ന് ആക്ഷേപം. എംഎല്‍എയെ ഒഴിവാക്കിയതില്‍ പ്രതിഷേധിച്ച് യൂത്ത് ഫ്രണ്ട് പ്രവര്‍ത്തകര്‍ സഹകരണ ആശുപത്രിയിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. മാഞ്ഞൂര്‍ മോഹന്‍കുമാര്‍ പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തു. ജോമിച്ചന്‍ പൂമരം, സെബാസ്റ്റ്യന്‍ കോച്ചേരി, ജോസ്‌മോന്‍, ജോണി നിലപ്പന തുടങ്ങിയവര്‍ നേതൃത്വം നല്‍കി. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പോലീസും സ്ഥലത്തെത്തിയിരുന്നു.
0 Comments