കടുത്തുരുത്തിയില്‍ ഹോട്ടലുകളിലും, മത്സ്യ വ്യാപാര കേന്ദ്രങ്ങളിലും ആരോഗ്യ വകുപ്പും, ഭക്ഷ്യസുരക്ഷാ വകുപ്പും പരിശോധന നടത്തി. പഴകിയ ഭക്ഷണസാധനങ്ങള്‍ പിടിച്ചെടുത്ത് നശിപ്പിച്ചു. കടുത്തുരുത്തി പഞ്ചായത്തിന്റെ വിവിധ സ്ഥലങ്ങളില്‍ റസ്റ്റോറന്റുകളിലും, ബേക്കറികളിലും, മീന്‍ വില്‍പ്പന കേന്ദ്രങ്ങളിലുമാണ് പരിശോധന നടത്തിയത്. ലൈസന്‍സ് പുതുക്കാത്ത സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. ഫുഡ് സേഫ്റ്റി ഓഫീസര്‍മാരായ നവീന്‍ ജയിംസ്, നിമ്മി അഗസ്റ്റിന്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ എം.എസ്.ഹരികുമാര്‍ ,സി.കെ.ജോഷി, തദ്ദേശസ്വയംഭരണ വകുപ്പില്‍ നിന്നും സെക്ഷന്‍ ഓഫീസര്‍ കെ.വി.സനീഷ് തുടങ്ങിയവര്‍ റെയ്ഡില്‍ പങ്കെടുത്തു. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് അധികാരികള്‍ അറിയിച്ചു.
0 Comments