കാവുംകണ്ടം സെന്റ് മരിയ ഗൊരോത്തി പള്ളിയില്‍ വി. യൗസേപ്പ് പിതാവിന്റെ തിരുനാളിനോട് അനുബന്ധിച്ച് വയോജന ദിനാചരണം നടത്തി. മാതൃവേദി, പിതൃവേദി, എകെസിസി, എസ്എംവൈഎം എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് പാരീഷ് ഹാളില്‍ ദിനാചരണ പരിപാടികള്‍ നടന്നത്. ജോസഫ് മാളിയേക്കല്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഡേവിസ് കല്ലയ്ക്ക്ല്‍ അധ്യക്ഷനായിരുന്നു. വാര്‍ധക്യം അനുഗ്രഹീതമാക്കാന്‍ എന്ന വിഷയത്തെ കുറിച്ച് ഫാ സ്‌കറിയ വേകത്താനം ക്ലാസെടുത്തു. ഫാ ജോസഫ് ഫെലിക്‌സ് ചിറപ്പുറത്തേല്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു.
0 Comments