ഭരണങ്ങാനം പഞ്ചായത്തിലെ കയ്യൂര്‍ നരിമുക്ക് റോഡിന്റെ ഉദ്ഘാടനം ജോസ് കെ മാണി എംപി നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം രാജേഷ് വാളിപ്ലാക്കല്‍ അനുവദിച്ച എട്ട് ലക്ഷം രൂപ ഉപയോഗിച്ചാണ് റോഡ് നവീകരണപ്രവര്‍ത്തനങ്ങള്‍ നടത്തിയത്. രാജേഷ് വാളിപ്ലാക്കലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മല ജിമ്മി മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് ലിസി സണ്ണി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ആനന്ദ് ചെറുവള്ളി. ലാലി സണ്ണി, പഞ്ചായത്ത് അംഗങ്ങളായ സോബി സേവ്യര്‍, ജോസുകുട്ടി, ജെസി ജോസ്, മജു പാട്ടത്തില്‍, ബേബി പാമ്പാറ, സിബി നരിക്കുഴി തുടങ്ങിയവര്‍ പ്രസംഗിച്ചു. ജില്ലാ പഞ്ചായത്ത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കയ്യൂര്‍ വാര്‍ഡില്‍ മിനി ഹൈമാസ്റ്റ് ലൈറ്റും വെയിറ്റിംഗ് ഷെഡും നിര്‍മിക്കുമെന്ന് രാജേഷ് വാളിപ്ലാക്കല്‍ പറഞ്ഞു.
0 Comments