27 വര്‍ഷത്തെ സേവനത്തിനു ശേഷം വിരമിക്കുന്ന കിടങ്ങൂര്‍ പഞ്ചായത്ത് മൂലേപ്പീടിക അംഗന്‍വാടിയിലെ ഹെല്‍പ്പര്‍ ചേച്ചമ്മ ജോസഫിന് യാത്രയയപ്പ് നല്‍കി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഹേമാ രാജു യാത്രയയപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്തു. ടീന മാളിയേക്കല്‍ അദ്ധ്യക്ഷയായിരുന്നു.ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ ജൊവാന്‍ സി മാത്യു പൊന്നാടയണിയിച്ച് ആദരിച്ചു. എ.വി വിജയമ്മ, ആന്‍സി എം.എ, സിന്ധു വി തുടങ്ങിയവര്‍ പ്രസംഗിച്ചു.
0 Comments