Breaking...

9/recent/ticker-posts

Header Ads Widget

വിദ്യാഭ്യാസ അവാര്‍ഡ് വിതരണം കിടങ്ങൂരില്‍ നടന്നു



ദേശീയ അദ്ധ്യാപക ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ വിദ്യാഭ്യാസ അവാര്‍ഡ് വിതരണം കിടങ്ങൂരില്‍ നടന്നു. സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളില്‍ പഠിച്ച് എസ്.എസ്.എല്‍.സി, ഹയര്‍ സെക്കന്‍ഡറി, വി.എച്ച്.എസ്.ഇ പരീക്ഷകളില്‍ ഫുള്‍ എ പ്ലസ് നേടിയ അദ്ധ്യാപകരുടെ മക്കള്‍ക്കുള്ള പുരസ്‌കാരങ്ങളാണ് വിതരണം ചെയ്തത്.  കിടങ്ങൂര്‍ എന്‍.എസ്.എസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് ബോബി മാത്യു പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. എ.ഇ.ഒ കെ.ബി ശ്രീകല അദ്ധ്യക്ഷയായിരുന്നു. പഞ്ചായത്തംഗം പി.ജി സുരേഷ്, ഹെഡ്മാസ്റ്റേഴ്‌സ് ഫോറം സെക്രട്ടറി സജി തോമസ്, കിടങ്ങൂര്‍ എന്‍.എസ്.എസ് ഹൈസ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ബിജുകുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments