കിടങ്ങൂരില്‍ ബൈക്കും, കാറും കുട്ടിയിടിച്ച് ബൈക്ക് യാത്രികന് പരിക്ക്. ഏറ്റുമാനൂര്‍-പൂഞ്ഞാര്‍ സംസ്ഥാനപാതയില്‍ കിടങ്ങൂര്‍ കോയിത്തറപ്പടിയില്‍ വൈകിട്ട് 3 മണിയോടെയായിരുന്നു അപകടം. ബൈക്ക് യാത്രികനായ ആനിക്കാട് സ്വദേശി അമല്‍ ടോം എന്ന 21-കാരനെയാണ് ഗുരുതരമായ പരിക്കുകളോടെ കോട്ടയം മെഡിക്കല്‍ കോളേജാശുപത്രിയില്‍ പ്രവേശിപ്പിച്ചത്.പാലാ ഭാഗത്തു നിന്നും അമിതവേഗതയിലെത്തിയ ബൈക്ക് മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെയാണ് കാറിലിടിച്ചത്. ബൈക്ക് പൂര്‍ണമായും തകര്‍ന്നു. കിടങ്ങൂര്‍ പോലീസ് സ്ഥലത്തെത്തി മോല്‍നടപടികള്‍ സ്വീകരിച്ചു.
0 Comments