കിടങ്ങൂര്‍ എല്‍.എല്‍.എം ആശുപത്രിയിലും, സമീപത്തെ ചാപ്പലിലും മോഷണം നടത്തിയയാളെ പോലീസ് അറസ്റ്റ് ചെയ്തു. കൈപ്പുഴ സ്വദേശി കുര്യന്‍ ചാക്കോ എന്ന 61-കാരനാണ് പിടിയിലായത്. എല്‍.എല്‍.എം ആശുപത്രി മാനേജര്‍ ഫാദര്‍ സോജോ കെ ജോസഫിന്റെ ഓഫീസ് മുറിയിലും, സമീപത്തെ ചാപ്പലിന്റെ ഭണ്ഡാരം കുത്തിത്തുറന്നുമാണ് ഇയാള്‍ മോഷണം നടത്തിയത്. സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിരവധി മോഷണക്കേസുകളിലെ പ്രതിയാണ് ഇയാളെന്ന് പോലീസ് പറഞ്ഞു. കിടങ്ങൂര്‍ എസ്.എച്ച്.ഒ ബിജു കെ.ആറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റു ചെയ്തത്.
0 Comments