Breaking...

9/recent/ticker-posts

Header Ads Widget

കാവാലിപ്പുഴ കടവില്‍ രണ്ട് ഹൈമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിച്ചു



കാവാലിപ്പുഴ കടവിനെ പ്രകാശ പൂരിതമാക്കി രണ്ട് ഹൈമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിച്ചു. ജില്ലാ പഞ്ചായത്തംഗം ജോസ് മോന്‍ മുണ്ടക്കലിന്റെ ശ്രമഫലമായി ജില്ലാ പഞ്ചായത്ത് ഫണ്ടില്‍ നിന്നും അനുവദിച്ച 2 ലക്ഷം രൂപ ഉപയോഗിച്ചാണ് ഹൈമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിച്ചത്. കടവിലേക്ക് പോസ്റ്റുകള്‍ സ്ഥാപിച്ച് വൈദ്യുതി ലൈന്‍ വലിക്കുന്നതിനായി 80000 രൂപയും അനുവദിച്ചിരുന്നു. ഹൈമാസ്റ്റ് ലൈറ്റുകളുടെ ഉദ്ഘാടനം മോന്‍സ് ജോസഫ് എം.എല്‍.എ നിര്‍വ്വഹിച്ചു. ജോസ്‌മോന്‍ മുണ്ടയ്ക്കല്‍ അദ്ധ്യക്ഷനായിരുന്നു. പഞ്ചായത്തംഗങ്ങളായ തോമസ് മാളിയേക്കല്‍, ദീപലത, കുഞ്ഞുമോള്‍ ടോമി, സിബി സിബി, കെ.ജി വിജയന്‍, പി.ജി സുരേഷ്, സനല്‍കുമാര്‍, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.എം രാധാകൃഷ്ണന്‍, എന്‍.എസ്.എസ് കരയോഗം പ്രസിഡന്റ് ദിലീപ് കുമാര്‍, രമേഷ് കിടങ്ങൂര്‍, ഷീലാറാണി തുടങ്ങിയവര്‍ പങ്കെടുത്തു.




Post a Comment

0 Comments