കിടങ്ങൂര്‍ മര്‍ച്ചന്റ്‌സ് അസോസ്സിയേഷന്റെ ആഭിമുഖ്യത്തില്‍ കുടുംബമേളയും, വ്യാപാരോത്സവ സമാപന സമ്മേളനവും കിടങ്ങൂര്‍ ഗോള്‍ഡന്‍ ക്ലബ്ബ് ഓഡിറ്റോറിയത്തില്‍ നടന്നു. മോന്‍സ് ജോസഫ് എംഎല്‍എ സമ്മേളനം ഉദ്ഘാടനം ചെയ്തു. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് എം.കെ തോമസുകുട്ടി മുഖ്യ പ്രഭാഷണം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് ബോബി മാത്യു, ജില്ലാ പഞ്ചായത്ത് അംഗം ജോസ്‌മോന്‍ മുണ്ടയ്ക്കല്‍, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ മേഴ്‌സി ജോണ്‍, അശോക് കുമാര്‍, പഞ്ചായത്തംഗം സനല്‍കുമാര്‍, കെ.എം മാത്യു, ടി.കെ തോമസ്, കെ.കെ വിനു തുടങ്ങിയവര്‍ പ്രസംഗിച്ചു. അസോസ്സിയേഷന്‍ പ്രസിഡന്റ് ബിജു ജോണ്‍ അദ്ധ്യക്ഷനായിരുന്നു. പാലിയേറ്റീവ് കെയര്‍ രംഗത്തെ മികച്ച സേവനത്തിന് പുരസ്‌ക്കാരം നേടിയ ഷീലാ റാണിയെ ചടങ്ങില്‍ ആദരിച്ചു. എസ്.എസ്.എല്‍.സി.ക്കും, പ്ലസ്ടുവിനും ഫുള്‍ എ പ്ലസ് കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള പുരസ്‌ക്കാരങ്ങളും, വ്യാപാരോത്സവ നറുക്കെടുപ്പിലെ വിജയികള്‍ക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്തു.
0 Comments