കിടങ്ങൂര്‍ ശ്രീ സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തില്‍ വടക്കുംതേവരുടെ പ്രതിഷ്ഠാദിനം ഭക്തി നിര്‍ഭരമായ ചടങ്ങുകളോടെ ആചരിച്ചു. 25 കലശം, വിശേഷാല്‍ പൂജകള്‍, പഞ്ചവിംശതി കലശം, ഉച്ചപൂജ, ദീപാരാധാന തുടങ്ങിയ ചടങ്ങുകളാണ് നടന്നത്. മേട മാസത്തിലെ മകയിരം നക്ഷത്രത്തില്‍ നടന്ന പ്രതിഷ്ഠാദിന മഹോത്സവത്തില്‍ നിരവധി ഭക്തര്‍ പങ്കെടുത്തു. മെയ് 7ന് ശനിയാഴ്ച മേടമാസത്തിലെ പുണര്‍തം നക്ഷത്രത്തില്‍ സുബ്രഹ്‌മണ്യ സ്വാമിയുടെ പ്രതിഷ്ഠാദിന മഹോത്സവം നടക്കും.
0 Comments