കിടങ്ങൂര്‍ ശ്രീ സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തില്‍ സുബ്രഹ്‌മണ്യ സ്വാമിയുടെ പ്രതിഷ്ഠാദിന മഹോത്സവം നടന്നു. മേടമാസത്തിലെ പുണര്‍തം നക്ഷത്രത്തിലാണ് പ്രതിഷ്ഠാ ദിനാചണം നടക്കുന്നത്. സുബ്രഹ്‌മണ്യ ക്ഷേത്രങ്ങളില്‍ ഏറെ പ്രാധാന്യത്തോടെ ആചരിക്കുന്ന ഷഷ്ഠി ദിനത്തിലാണ് പ്രതിഷ്ഠാദിന ഉത്സവം നടന്നത്. തന്ത്രി ഇരിഞ്ഞാലക്കുട തരണനെല്ലൂര്‍ രാമന്‍ നമ്പൂതിരിപ്പാട് ചടങ്ങുകള്‍ക്ക് മുഖ്യ കാര്‍മികത്വം വഹിച്ചു. മേല്‍ശാന്തി വിശാഖ് നമ്പൂതിരി സഹകാര്‍മികനായിരുന്നു. വിശേഷാല്‍ പൂജകള്‍, കലശാഭിഷേകം, പഞ്ചവിംശതി കലശം, ഉച്ചപൂജ, ദീപാരാധന, പ്രസാദമൂട്ട് എന്നിവയും നടന്നു.
0 Comments