അഖിലേന്ത്യാ കിസാന്‍ സഭയുടെ ആഭിമുഖ്യത്തില്‍ പാലാ ഹെഡ് പോസ്‌റ്റോഫീസിലേയ്ക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷക ദ്രോഹ നയങ്ങളില്‍ പ്രതിഷേധിച്ചായിരുന്നു ധര്‍ണ. ജില്ലാ സെക്രട്ടറി വി.ടി തോമസ് ഉദ്ഘാടനം ചെയ്തു. എംകെ ഭാസ്‌കരന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന കൗണ്‍സില്‍ അംഗം കെഎസ് മാധവന്‍, അജേഷ് പി, ആര്‍ വേണുഗോപാല്‍, ശ്യാമള ചന്ദ്രന്‍, ടോമി മാത്യു, സിബി ജോസഫ്, പദ്മകുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
0 Comments