Breaking...

9/recent/ticker-posts

Header Ads Widget

നവാഹയജ്ഞത്തിന്റെ ആറാം ദിവസമായ ഞായറാഴ്ച ഭക്തിനിര്‍ഭരമായ ചടങ്ങുകള്‍ നടന്നു



പിറയാര്‍ കൊമ്പനാംകുന്ന് കൊട്ടാരം ദേവീക്ഷേത്രത്തിലെ ദേവീ ഭാഗവത നവാഹയജ്ഞത്തിന്റെ ആറാം ദിവസമായ ഞായറാഴ്ച ഭക്തിനിര്‍ഭരമായ ചടങ്ങുകള്‍ നടന്നു. രാവിലെ 10ന് ചണ്ഡികാഹവന സമര്‍പ്പണത്തെ തുടര്‍ന്ന് ദേവീ ഭാഗവതത്തിലെ പാര്‍വ്വതീ സ്വയംവരം പാരായണം ചെയ്തു. പാര്‍വ്വതീ സ്വംയവര ഘോഷയാത്രയില്‍ നിരവധി ഭക്തര്‍ പങ്കുചേര്‍ന്നു. അന്‍പൊലി പറ, മാലസമര്‍പ്പണം എന്നിവയും നടന്നു. യജ്ഞാചാര്യന്‍ നീലംപേരൂര്‍ പുരുഷോത്തമദാസ് പ്രഭാഷണം നടത്തി. മെയ് 11ന് നവാഹയജ്ഞം സമാപിക്കും.






Post a Comment

0 Comments