Breaking...

9/recent/ticker-posts

Header Ads Widget

ജില്ലയില്‍ കനത്ത മഴ - മീനച്ചിലാറ്റില്‍ ജലനിരപ്പുയര്‍ന്നു



ജില്ലയില്‍ കനത്ത മഴ, മീനച്ചിലാറ്റില്‍ ജലനിരപ്പുയര്‍ന്നു. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട അസാനി ചുഴലിക്കാറ്റ് കനത്ത മഴയ്ക്ക് കാരണമാവുകയാണ്. സംസ്ഥാനത്ത് 4 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. ജില്ലയില്‍ തിങ്കളാഴ്ച വൈകിട്ടുണ്ടായ കനത്ത മഴയില്‍ മീനച്ചിലാറ്റില്‍ ജലനിരപ്പുയര്‍ന്നു. ജില്ലയുടെ കിഴക്കന്‍ മേഖലകളിലാണ് കനത്ത മഴ പെയ്തത്. വാഗമണ്‍ മേഖലയിലെ കനത്ത മഴയെ തുടര്‍ന്ന് മീനച്ചിലാറ്റില്‍ കലങ്ങി മറിഞ്ഞാണ് ജലം ഒഴുകിയെത്തിയത്. പലയിടത്തും 10 അടിയോളം ജലനിരപ്പുയര്‍ന്നു. കുപ്പികളും, പ്ലാസ്റ്റിക്കുകളുമടങ്ങുന്ന മാലിന്യക്കൂമ്പാരവും വെള്ളത്തിലൂടെ ഒഴുകിയെത്തി. ആറ്റു തീരങ്ങൡല്‍ കൂടിക്കിടന്ന മാലിന്യങ്ങളാണ് ജലനിരപ്പുയര്‍ന്നപ്പോള്‍ ആറ്റിലൂടെ ഒഴുകിയത്. കാലവര്‍ഷമെത്തുന്നതിന് മുമ്പ് ആറ്റുതീരം ശുചീകരിക്കണമെന്ന ആവശ്യവും ഇതോടൊപ്പം ഉയരുകയാണ്.




Post a Comment

0 Comments