കേരള പ്രദേശ് സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ കുറവിലങ്ങാട് സബ്ജില്ല യാത്രയയപ്പ് സമ്മേളനവും, പ്രതിഭകളെ ആദരിക്കലും മുട്ടുചിറ സെന്റ് ആഗ്നസ് എല്‍.പി സ്‌കൂളില്‍ നടന്നു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്തു. മോന്‍സ് ജോസഫ് എംഎല്‍എ പ്രതിഭകളെ ആദരിച്ചു. പരീക്ഷയില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികളെയും ഡോക്ടറേറ്റ് നേടിയ അധ്യാപകരെയും ആദരിച്ചു. സംഘടന സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍ ജയപ്രകാശ് മുഖ്യപ്രഭാഷണം നടത്തി. സബ്ജില്ല പ്രസിഡന്റ് ആര്‍ ഹരികൃഷ്ണന്‍ അധ്യക്ഷനായിരുന്നു. പിവി ഷാജിമോന്‍, സുബിന്‍ മാത്യു, വി.ജെ സജിമോന്‍, വര്‍ഗീസ് ആന്റണി, മനോജ് പോള്‍, സജ്ഞയ് എസ് നായര്‍, വി.കെ സുരേന്ദ്രന്‍, ബേബി തൊണ്ടാംകുഴി, ജോണ്‍സണ്‍ വി ജോസഫ്, സ്റ്റാന്‍ലി ജോര്‍ജ്ജ്, കെ.ജി ജോണ്‍സണ്‍ തുടങ്ങിയവര്‍ സംസാരിച്ചു.
0 Comments