ഇലക്ട്രിക് ലൈനില്‍ കുടുങ്ങിയ പ്രാവിനെ കെഎസ്ഇബി ജീവനക്കാര്‍ രക്ഷപെടുത്തി. കുറവിലങ്ങാട് പള്ളിക്കവലയിലെ വ്യാപാര സ്ഥാപനത്തിന് മുന്നിലാണ് പ്രാവ് ലൈനില്‍ കുടുങ്ങിയത്. ലൈനില്‍ കുടുങ്ങിയ പ്രാവിന്റെ ദുരവസ്ഥ കണ്ട് വ്യാപാരികള്‍ വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് കെഎസ്ഇബി ജീവനക്കാരെത്തിയത്. ലൈന്‍ ഓഫ് ചെയ്ത് ഇലക്ട്രിക് പോസ്റ്റില്‍ കയറിയാണ് ജീവനക്കാര്‍ പ്രാവിനെ രക്ഷിച്ചത്. ലൈന്‍മാര്‍മാരായ ബിനോയി, ബിജു കെഎസ് എന്നിവരാണ് പ്രാവിനെ രക്ഷപെടുത്തിയത്.
0 Comments