ശമ്പളവിതരണം മുടങ്ങുന്നതില്‍ പ്രതിഷേധിച്ച് കെ.എസ്.ആര്‍.ടി.സി.യിലെ പ്രതിപക്ഷ യൂണിയനുകള്‍ വെള്ളിയാഴ്ച പണിമുടക്കും. വ്യാഴാഴ്ച അര്‍ധരാത്രി മുതല്‍ 24 മണിക്കൂറാണ് പണിമുടക്ക്. ശമ്പളപ്രതിസന്ധി പരിഹരിക്കാന്‍ ഗതാഗത മന്ത്രി വിളിച്ച് ചേര്‍ത്ത യോഗത്തില്‍ തീരുമാനം ആകാത്തതിനെ തുടര്‍ന്നാണ് പ്രതിപക്ഷ യൂണിയനുകള്‍ പണിമുടക്കുന്നത്. സി.ഐ.ടി.യു സമരത്തില്‍ പങ്കെടുക്കില്ല. മെയ് 10ന് ശമ്പളം നല്കുമെന്ന് മന്ത്രി ഉറപ്പ് നല്കിയെങ്കിലും പ്രതിപക്ഷയൂണിയനുകള്‍ സമരം ഒഴിവാക്കാന്‍ തയാറായില്ല.
0 Comments