കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ വിവിധ കേന്ദ്രങ്ങളില്‍ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. വിലക്കയറ്റം സൃഷ്ടിക്കുന്ന നയങ്ങള്‍ അവസാനിപ്പിക്കുക, പൊതുവിതരണ മേഖലയിലൂടെ ഗോതമ്പ് വിതരണം പുനരാരംഭിക്കുക, തൊഴിലുറപ്പ് പദ്ധതി വിഹിതം വര്‍ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു പ്രതിഷേധസംഗമം. ഏറ്റുമാനൂര്‍ റെയില്‍വേ സ്റ്റേഷന് മുന്നില്‍ നടന്ന പ്രതിഷേധ സംഗമം മുന്‍ എം.എല്‍.എ കെ സുരേഷ് കുറുപ്പ് ഉദ്ഘാടനം ചെയ്തു. ജനങ്ങളെ ഒന്നിച്ച് നിര്‍ത്തേണ്ട കേന്ദ്രസര്‍ക്കാര്‍ ജാതിയുടെയും മതത്തിന്റെയും പേരില്‍ ജനങ്ങളെ ഭിന്നിപ്പിക്കുകയാണെന്നും ഉദാരവല്‍കരണ നയങ്ങളിലൂടെ ജനങ്ങളെ കൊള്ളയടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പ്രതിഷേധ സംഗമത്തില്‍ ജനതാദള്‍ സെക്കുലര്‍ നേതാവ് രമേശ് അധ്യക്ഷനായിരുന്നു. എല്‍.ഡി.എഫ് നേതാക്കളായ കെ.എന്‍ രവി, അഡ്വ ബിനു ബോസ്, ജോസ് ഇടവഴിക്കല്‍ തുടങ്ങിയവര്‍ പ്രസംഹിച്ചു. മോഡി ഭരണത്തില്‍ ജനങ്ങള്‍ ദുരിതത്തിലാകുമ്പോള്‍ രാജ്യത്തിന് പ്രതീക്ഷ നല്കുന്നത് കേരളത്തില്‍ ഇടതു സര്‍ക്കാര്‍ മാത്രമാണെന്നും നേതാക്കള്‍ പറഞ്ഞു.
0 Comments