ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ പോരാടിയ മഹാത്മാ ഗാന്ധിയെ ആദരിക്കാന്‍ ബ്രിട്ടന്‍ നാണയം പുറത്തിറക്കിയത് കൗതുകക്കാഴ്ചയൊരുക്കി. ഒരു വശത്ത് ദേശീയ പുഷ്പമായ താമരയും, മറുവശത്ത് എന്റെ ജീവിതമാണെന്റെ സന്ദേശം എന്ന ഗാന്ധിജിയുടെ വചനവും ഉള്‍പ്പെടുത്തിയ കളക്ടേഴ്‌സ് കോയിനാണ് പുറത്തിറക്കിയത്. പാലാ സ്വദേശിയും, ആര്‍.സി.എന്‍ ലണ്ടന്‍ റീജിയണല്‍ മെമ്പറുമായ എബ്രാഹം പൊന്നുംപുരയിടം നാണയം പാലായിലെത്തിച്ച് മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എബി ജെ ജോസിന് കൈമാറി. റോയല്‍ മിന്റ് പുറത്തിറക്കിയ അഞ്ച് പൗണ്ടിന്റെ നാണയത്തോടൊപ്പം ഗാന്ധിജിയെക്കുറിച്ചുള്ള ലഘുലേഘയുമുണ്ട്.
0 Comments