Breaking...

9/recent/ticker-posts

Header Ads Widget

മാഞ്ഞൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ലൂക്കോസ് മാക്കിലിനെ അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കി



മാഞ്ഞൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ലൂക്കോസ് മാക്കിലിനെ അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കി. യുഡിഎഫിന് ഭൂരിപക്ഷമുള്ള ഭരണസമിതിയില്‍ കോണ്‍ഗ്രസ് അംഗമായ പ്രസിഡന്റ് ലൂക്കോസ് മാക്കിലിനെതിരെ മറ്റൊരു കോണ്‍ഗ്രസ് അംഗമായ തോമസ് മാക്കിലാണ് അവിശ്വാസ പ്രമേയം അവതരിപ്പിച്ചത്. പ്രമേയത്തിന് അനുകൂലമായി 7 വോട്ടുകളും, എതിര്‍ത്ത് 6 വോട്ടുകളുമാണ് രേഖപ്പെടുത്തിയത്.  13  അംഗ ഭരണ സമിതിയില്‍ യുഡിഎഫിന് 10 സീറ്റുകളും, എല്‍ഡിഎഫിലേക്ക് പോയ കേരള കോണ്‍ഗ്രസ് എമ്മിന് 3 സീറ്റുകളുമാണ് ഉണ്ടായിരുന്നത്. മുന്‍ ധാരണ പ്രകാരം പ്രസിഡന്റ് സ്ഥാനം ഒഴിയാന്‍ ലൂക്കോസ് മാക്കില്‍ തയ്യാറാകാതിരുന്നതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് പാര്‍ട്ടിയിലും, യുഡിഎഫിലും ഭിന്നതകള്‍ രൂപപ്പെടുകയായിരുന്നു. യുഡിഎഫിലെ 4 അംഗങ്ങളും, കേരള കോണ്‍ഗ്രസ് എമ്മിലെ 3 അംഗങ്ങളുമാണ് പ്രമേയത്തെ അനുകൂലിച്ചത്. യുഡിഎഫിലെ പടലപ്പിണക്കങ്ങളാണ് അവിശ്വാസ പ്രമേയം അവതരിപ്പിക്കാന്‍ കാരണമായത്.




Post a Comment

0 Comments