മാഞ്ഞൂര്‍ നയന്‍സ് ഫിഷ് ഫാമിഗ് ആന്‍ഡ് പ്രോസസ്സിംഗ് അഗ്രികള്‍ക്കച്ചറല്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ കഴലച്ചിറ, കണ്ടാറ്റുകടവുപടി പാടശേഖരത്ത് നടത്തിയ നെല്‍കൃഷിയുടെ കൊയ്ത്തുല്‍സവം നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മലാ ജിമ്മി കൊയ്ത്തുല്‍സവം ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തംഗം ജോസ് പുത്തന്‍കാല, ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത്് പ്രസിഡന്റ് ബൈജു ജോണ്‍, മാഞ്ഞൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കോമളവല്ലി രവീന്ദ്രന്‍, കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ സിന്ധു മാത്യു, ബിജു കൊണ്ടൂക്കാല, സലിം റ്റി.ആര്‍, സാലിമോള്‍ ജോസഫ്, റ്റി.എല്‍ എബ്രാഹം തുടങ്ങിയവര്‍ പങ്കെടുത്തു.
0 Comments