ജവഹര്‍ ബാലഭവന്‍ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ മേയ് ദിന റാലിയും പൊതുയോഗവും നടന്നു. അകാരണമായി പിരിച്ചുവിട്ട ബാലഭവന്‍ അദ്ധ്യാപകരെ തിരിച്ചെടുക്കണമെന്നും, ബാലഭവന്‍ നിലനിര്‍ത്തണമെന്നുമാവശ്യപ്പെട്ട് അദ്ധ്യാപകര്‍ നടത്തി വരുന്ന സമരത്തിന്റെ 28-ാം ദിവസമാണ് മെയ്ദിന റാലി നടത്തിയത്. ഗാന്ധി സക്വയറില്‍ നടന്ന പൊതുയോഗം സംരക്ഷണസമിതി രക്ഷാധികാരി പി.കെ ആനന്ദക്കുട്ടന്‍ ഉദ്ഘാടനം ചെയ്തു. പി.ജി ഗോപാലകൃഷ്ണന്‍, വി.ജി ഹരീന്ദ്രനാഥ്, പി.കെ ഹരിദാസ്, മിഥുന മോഹന്‍, സുപ്രഭാ സുരേഷ്, ശ്രീലത ശ്രീകുമാര്‍, വി.റ്റി സുരേഷ്, കെ.എം ജോണ്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
0 Comments