മിനി എംസിഎഫുകള്‍ മാലിന്യനിക്ഷേപ കേന്ദ്രങ്ങളാകുന്നു. അജൈവ മാലിന്യങ്ങള്‍ ശേഖരിക്കാനായി സ്ഥാപിച്ചിരുന്ന മിനി എംഎസിഎഫുകള്‍ക്ക് സമീപം ഭക്ഷ്യാവശിഷ്ടങ്ങളും മറ്റും തള്ളുന്നതുമൂലം അസഹ്യമായ ദുര്‍ഗന്ധമാണ് പരക്കുന്നത്. നീണ്ടൂര്‍ പഞ്ചായത്തിലെ അഞ്ചാംവാര്‍ഡില്‍ ഓണംതുരുത്ത് എല്‍പി സ്‌കൂളിന് സമീപമുള്ള എംസിഎഫിന് ചുറ്റും മാസങ്ങളായി മാലിന്യങ്ങള്‍ നീക്കം ചെയ്യാതെ കിടക്കുകയാണ്. എല്‍പി സ്‌കൂളും അംഗന്‍വാടിയും പ്രാഥമിക ആരോഗ്യ കേന്ദ്രവും പ്രവര്‍ത്തിക്കുന്ന പ്രദേശത്ത് ദുര്‍ഗന്ധം വമിക്കുന്ന മാലിന്യക്കൂമ്പാരം സ്‌കൂള്‍ കുട്ടികളെയും യാത്രക്കാരെയും വിഷമിപ്പിക്കുകയാണ്. എംസിഎഫിന് സമീപത്തെ മാലിന്യക്കൂമ്പാരം നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് അധികൃതര്‍ക്ക് നിവേദനം നല്കിയെങ്കിലും നടപടികളുണ്ടായില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. നാലാം വാര്‍ഡില്‍ എസ്‌കെവി സ്‌കൂള്‍ റോഡിലും എംസിഎഫിന് സമീപം മാലിന്യക്കൂമ്പാരം ജനങ്ങള്‍ക്ക് ദുരിതമാവുകയാണ്.
0 Comments