Breaking...

9/recent/ticker-posts

Header Ads Widget

മീനച്ചില്‍ ഫൈന്‍ ആര്‍ട്‌സ് സൊസൈറ്റി കലാപരിപാടികളുടെ ഉദ്ഘാടനം



മീനച്ചില്‍ ഫൈന്‍ ആര്‍ട്‌സ് സൊസൈറ്റിയുടെ 2022-23 വര്‍ഷത്തെ കലാപരിപാടികളുടെ ഉദ്ഘാടനം മെയ് 6ന് വൈകിട്ട് മാണി സി കാപ്പന്‍ എംഎല്‍എ നിര്‍വഹിക്കും. പാലാ ടൗണ്‍ ഹാളില്‍ നാടകോല്‍സവത്തോടെയാണ് പരിപാടികള്‍ക്ക് തുടക്കമാകുന്നത്. കെപിഎസിയുടെ നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി എന്ന നാടകമാണ് അവതരിപ്പിക്കുന്നത്. ഉദ്ഘാടന സമ്മേളനത്തില്‍ ഫൈന്‍ ആര്‍ട്‌സ് സൊസൈറ്റി പ്രസിഡന്റ് ജോര്‍ജ്ജ് കുളങ്ങര അധ്യക്ഷത വഹിക്കും. ലയണ്‍സ് ഡിസ്ട്രിക്ട് ഗവര്‍ണറായി തെരഞ്ഞെടുക്കപ്പെട്ട സണ്ണി വി സക്കറിയാസിനെ ചടങ്ങിലാദരിക്കും. തുടര്‍ന്നുള്ള മാസങ്ങളില്‍ നാടകം, നൃത്തോല്‍സവം മുതലായ പരിപാടികളും സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ജോര്‍ജ്ജ് കുളങ്ങര, ബെന്നി മൈലാടൂര്‍, കെകെ രാജന്‍, രാജേഷ് പല്ലാട്ട്, സന്തോഷ് മണര്‍കാട്, സോമശേഖരന്‍ തച്ചേട്ട്, ബേബി വലിയകുന്നത്ത്, ഷിബു തെക്കേമറ്റം, ബൈജു കൊല്ലംപറമ്പില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.




Post a Comment

0 Comments