മീനച്ചില്‍ ഫൈന്‍ ആര്‍ട്‌സ് സൊസൈറ്റിയുടെ 2022ലെ പരിപാടികളുടെ ഉദ്ഘാടനം ഡോ സിറിയക് തോമസ് നിര്‍വ്വഹിച്ചു. പാലാ മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ നടന്ന സമ്മേളനത്തില്‍ സൊസൈറ്റി പ്രസിഡന്റ് ജോര്‍ജ്ജ് കുളങ്ങര അദ്ധ്യക്ഷനായിരുന്നു. ബെന്നി മൈലാടൂര്‍, സോമശേഖരന്‍ തച്ചേട്ട്, ഷിബു തെക്കേമറ്റം, കെ.കെ രാജന്‍, കെ.ആര്‍ സൂരജ്, സന്തോഷ് മണര്‍കാട്, ബേബി വലിയകുന്നത്ത്. ഐഷ ജഗദീഷ് തുടങ്ങിയവര്‍ പങ്കെടുത്തു. ലയണ്‍സ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ സണ്ണി വി സഖറിയ, അഡ്വ രാജേഷ് പല്ലാട്ട്, ബൈജു കൊല്ലംപറമ്പില്‍, ഉണ്ണി കുളപ്പുറം, അനുരാഗ് പാണ്ടിക്കാട്ട്, കെ.കെ ശാന്താറം എന്നിവരെ ആദരിച്ചു. മീനച്ചില്‍ ഫാസിന്റെ 28-ാം വര്‍ഷത്തെ ആദ്യ പരിപാടിയായി കെ.പി.എ.സി.യുടെ നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി എന്ന നാടകം അരങ്ങേറി.
0 Comments