മീനച്ചില്‍ താലൂക്കില്‍ ഭക്ഷ്യ സുരക്ഷാ പരിശോധന ശക്തമാക്കാന്‍ താലൂക്ക് സഭായോഗം അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഹോട്ടലുകള്‍, റസ്‌റ്റോറന്റുകള്‍, തട്ടുകടകള്‍, മത്സ്യ-മാംസ വില്‍പ്പന കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ പരിശോധന നടത്തും. ജില്ലാ പഞ്ചായത്തംഗം രാജേഷ് വാളിപ്ലാക്കലിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം വിവിധ റോഡുകളില്‍ രൂപപ്പെടുന്ന വെള്ളക്കെട്ടിന് പരിഹാരം കാണാന്‍ പൊതു മരാമത്ത് വകുപ്പിന് നിര്‍ദ്ദേശം നല്‍കി. സ്‌കൂളുകള്‍ക്ക് സമീപമുള്ള റോഡുകളിലെ മാഞ്ഞുപോയ സീബ്രാ ലൈനുകള്‍ പുതുതായി വരപ്പിക്കാനും നിര്‍ദ്ദേശം നല്‍കി. തഹസീല്‍ദാര്‍ എസ് ശ്രീജിത്, ബ്ലോക്ക്-ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരും പങ്കെടുത്തു.
0 Comments