ഫ്‌ലാറ്റ് ഫെന്‍ഡര്‍ ജിപേഴ്‌സ് അസോസിയേഷന്‍ കേരളയുടെ മൂന്നാമത് മീറ്റ്അപ് ഫണ്‍ ഡ്രൈവ് ഏറ്റുമാനൂരില്‍ നടന്നു. ഡ്രൈവിംഗ് ഫ്‌ലാഗ് ഓഫ് ഏറ്റുമാനൂര്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ സി ആര്‍ രാജേഷ് കുമാര്‍ നിര്‍വ്വഹിച്ചു. ഏറ്റുമാനൂര്‍ മണര്‍കാട് ബൈപ്പാസ് റോഡില്‍ പാറ കണ്ടം ജംഗ്ഷനില്‍ നടന്ന ഫ്‌ലാഗ് ഓഫ് ചടങ്ങില്‍ എഫ്.എഫ്.ജെ.എ കോട്ടയം സോണ്‍ ഭാരവാഹികളായ നെല്‍സണ്‍, ജസ്റ്റിന്‍, അഭിറാം തുടങ്ങിയവര്‍ സംബന്ധിച്ചു. സമാപനച്ചടങ്ങില്‍ കേരള വ്യാപാരി വ്യവസായി സമിതി സംസ്ഥാന സെക്രട്ടറി ഇ എസ് ബിജു, മുന്‍സിപ്പല്‍ കൗണ്‍സിലര്‍ പ്രിയ സജീവ്, രക്ഷാധികാരി കെ.എന്‍. രഞ്ജിത്ത് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
0 Comments