Breaking...

9/recent/ticker-posts

Header Ads Widget

മെഗാ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ് നടന്നു



രാമപുരം പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ സൗജന്യ മെഗാ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ് നടന്നു. ഭാരതീയ ചികിത്സാ വകുപ്പ് പാലാ നിയോജക മണ്ഡലം റീജിയണല്‍ എപ്പിഡെമിക് സെല്‍, രാമപുരം പഞ്ചായത്ത് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലായിരുന്നു ക്യാമ്പ്. മാണി സി കാപ്പന്‍ എംഎല്‍എ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പ്രകൃതിയോട് ചേര്‍ന്നുനില്‍ക്കുന്ന ചികിത്സാ രീതിയാണ് ആയുര്‍വേദം എന്ന് എംഎല്‍എ പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ് ഷൈനി സന്തോഷ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ജോഷി ജോസഫ്, മനോജ് ജോര്‍ജ്ജ്, കെകെ ശാന്താറാം, ലിസമ്മ മത്തച്ചന്‍, സുശീല മനോജ് തുടങ്ങിയവര്‍ പ്രസംഗിച്ചു. ത്വക്ക് രോഗം, വിഷചികിത്സ, സ്ത്രീരോഗം, മാനസികരോഗം, ശിശുരോഗം തുടങ്ങിയ വിഭാഗങ്ങളില്‍ പരിശോധനകള്‍ നടന്നു. ഡോ. ഇ.ജി പദ്മനാഭന്‍, ഡോ ആന്റണി ജോസ്, ഡോ ബിനോജ് കെ ജോസ്, ഡോ ഹേമേഷ് പി ജോഷി, ഡോ മുരളീകൃഷ്ണന്‍, ഡോ രാജലക്ഷ്മി, ഡോ അമേഷ്, ഡോ.ചിന്നു രാമചന്ദ്രന്‍  തുടങ്ങിയവര്‍ പരിശോധനകള്‍ക്ക് നേതൃത്വം നല്കി. 




Post a Comment

0 Comments