കൊഴുവനാല്‍ പഞ്ചായത്ത് ഫാമിലി ഹെല്‍ത്ത് സെന്റര്‍ നിര്‍മാണ ഉദ്ഘാടനം ജോസ് കെ മാണി എം.പി നിര്‍വഹിച്ചു. മേവട പി.എച്ച്.സിയില്‍ നടന്ന ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിമ്മി ട്വിങ്കിള്‍രാജ് അധ്യക്ഷത വഹിച്ചു. കൊഴുവനാല്‍ ഗ്രാമപഞ്ചായത്തിന്റെയും എന്‍.എച്ച്.എം-ന്റെയും സംയുക്ത സാമ്പത്തിക പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. ആകെ 49 ലക്ഷം ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയ്ക്ക് 34 ലക്ഷം രൂപയാണ് ഗ്രാമപഞ്ചായത്ത് വകയിരിത്തിയിരിക്കുന്നത്. ളാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റൂബി ജോസ് മുഖ്യ പ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജേഷ് ബി., ഗ്രാമപഞ്ചായത്ത് അംഗങ്ങളായ മാത്യു തോമസ്, സ്മിതാ വിനോദ്, ബ്ലോക്ക് മെമ്പര്‍ ജെസി ജോര്‍ജ്ജ്, മറ്റ് ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, ഗ്രാമപഞ്ചായത്ത് സെക്രട്ടറി വിനോദ് കെ, മെഡിക്കല്‍ ഓഫീസര്‍ ഡോ. ദിവ്യാ ജോര്‍ജ് എന്നിവര്‍ സംബന്ധിച്ചു.
0 Comments