കോട്ടയം നാഗമ്പടത്ത് റെയില്‍വേ ഓവര്‍ബ്രിഡ്ജ് ഭാഗത്ത് റോഡിലെ ടാറിംഗ് ഇളകി രൂപപ്പെട്ട കുഴികള്‍ അപകടഭീഷണിയാകുന്നു. എറണാകുളം, മൂവാറ്റുപുഴ, പാലാ ഭാഗങ്ങളില്‍ നിന്നും കോട്ടയം നഗരത്തിലേക്കുള്ള പ്രവേശന കവാടമാണ് നാഗമ്പടം റെയില്‍വേ ഓവര്‍ ബ്രിഡ്ജ്. നിര്‍മാണം പൂര്‍ത്തീകരിച്ച് അധികനാള്‍ കഴിയുന്നതിന് മുന്നേ റോഡില്‍ കുഴികള്‍ രൂപപ്പെട്ടത് ഇരുചക്ര വാഹന യാത്രികരെയാണ് ഏറെ വലയ്ക്കുന്നത്. റോഡിലെ കുഴികള്‍ അശാസ്ത്രീയമായ രീതിയിലാണ് അടയ്ക്കുന്നതെന്ന പരാതിയും ഉണ്ട്. ഓവര്‍ബ്രിഡ്ജും, അപ്രോച്ച് റോഡും സംരക്ഷിക്കുവാന്‍ പൊതുമരാമത്ത് വകുപ്പ് ജാഗ്രത പുലര്‍ത്തുന്നില്ലെന്നാണ് ആക്ഷേപമുയരുന്നത്.
0 Comments