Breaking...

9/recent/ticker-posts

Header Ads Widget

നോഡല്‍ സെന്റര്‍ കിടങ്ങൂരില്‍ ഉദ്ഘാടനം ചെയ്തു



സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന വിജ്ഞാന നൈപുണ്യ വികസന കേന്ദ്രങ്ങളുടെ കോട്ടയം ഇടുക്കി ജില്ലകളുടെ നോഡല്‍ സെന്റര്‍ കിടങ്ങൂരില്‍ ഉദ്ഘാടനം ചെയ്തു. കിടങ്ങൂര്‍ എന്‍ജിനീയറിംഗ് കോളേജില്‍ സെന്ററിന്റെ ഉദ്ഘാടനം മോന്‍സ് ജോസഫ് എംഎല്‍എ നിര്‍വഹിച്ചു. എപിജെ അബ്ദുള്‍കലാം സാങ്കേതിക സര്‍വകലാശാല സമത്വ പദ്ധതി പ്രകാരം വിതരണം ചെയ്യുന്ന ലാപ്‌ടോപ്പുകളുടെ കോളേജ് തല വിതരണം ഡോ വിനോദ്കുമാര്‍ ജേക്കബ് നിര്‍വഹിച്ചു. കിടങ്ങൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബോബി മാത്യു ചടങ്ങില്‍ അധ്യക്ഷനായിരുന്നു. കിടങ്ങൂര്‍ എന്‍ജിനീയറിംഗ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ബി.വി മാത്യു, ജില്ലാ പഞ്ചായത്ത് അംഗം ജോസ്‌മോന്‍ മുണ്ടയ്ക്കല്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം അശോക് കുമാര്‍ പൂതമന, ഗ്രാമപഞ്ചായത്ത് അംഗം തോമസ് മാളിയേക്കല്‍, സഹകരണബാങ്ക് പ്രസിഡന്റ് ജി വിശ്വനാഥന്‍ നായര്‍, ആദില്‍ നാസര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.




Post a Comment

0 Comments