Breaking...

9/recent/ticker-posts

Header Ads Widget

ബേക്കേഴ്‌സ് അസോസിയേഷന്‍ നേഴ്‌സുമാരെ മധുരം നല്‍കി ആദരിച്ചു



ലോക നഴ്‌സസ്  ദിനത്തോട് അനുബന്ധിച്ച്  ബേക്കേഴ്‌സ് അസോസിയേഷന്‍ പാലാ മണ്ഡലം കമ്മിറ്റി പാലാ ഗവണ്‍മെന്റ് ആശുപത്രിയിലെ നേഴ്‌സുമാരെ മധുരം നല്‍കി ആദരിച്ചു. അസോസിയേഷന്‍ പാലാ മണ്ഡലം പ്രസിഡണ്ട്  റോയ് ജോര്‍ജ് ജോര്‍ജ്, ജനറല്‍ സെക്രട്ടറി സജി സെബാസ്റ്റ്യന്‍,  സെക്രട്ടറി സാബു,  വൈസ് പ്രസിഡണ്ട് ജേക്കബ് ജോര്‍ജ് തോമസ്, അഗസ്റ്റിന്‍ ഡെന്‍സി എന്നിവരുടെ നേതൃത്വത്തിലാണ് നഴ്‌സുമാരെ ആദരിച്ചത്. സിനിയര്‍ നഴ്‌സിങ് ഓഫിസര്‍ ആന്‍സമ്മ വര്‍ഗീസ്, നഴ്‌സുമാരായ സൂല്‍ജിത, നിമ്മി സെബസ്റ്റ്യന്‍,  സിജിമോള്‍, ആര്‍എംഒ ഡോ. അരുണ്‍, പാലാ മുന്‍സിപ്പാലിറ്റി ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍  ബൈജു കൊല്ലംപറമ്പില്‍ എന്നിവര്‍ പങ്കെടുത്തു.




Post a Comment

0 Comments