സ്‌നേഹ പരിചരണങ്ങളിലൂടെ ത്യാഗത്തിന്റെയും ക്ഷമയുടെയും അര്‍ത്ഥം ലോകത്തിന് കാണിച്ചുകൊടുക്കുകയാണ് നഴ്‌സുമാരെന്ന് മാണി സി കാപ്പന്‍ എംഎല്‍എ പറഞ്ഞു. കോവിഡ് മഹാമാരിക്കാലത്ത് ലോകം തിരിച്ചറിഞ്ഞ കരുതലിന്റെ മുഖമാണ് നഴ്‌സുമാരുടേതെന്നും അദ്ദേഹം പറഞ്ഞു. ലോകനഴ്‌സസ് ദിനാചരണത്തോട് അനുബന്ധിച്ച് പാലാ ജനറല്‍ ആശുപത്രിയില്‍ നഴ്‌സുമാര്‍ക്ക് ആശംസകള്‍ അര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു എംഎല്‍എ. നഴ്‌സുമാര്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളെ കുറിച്ചുള്ള ബോധവല്‍കരണത്തിനും അര്‍ഹിക്കുന്ന അംഗീകാരം ലഭ്യമാക്കാനും നഴ്‌സസ് ദിനാചരണം നിമിത്തമാകട്ടെയെന്നും അദ്ദേഹം പറഞ്ഞു. നഴ്‌സുമാര്‍ക്ക് മധുരപലഹാരം വിതരണം നടത്തിയാണ് എംഎല്‍എ നഴ്‌സസ് ദിനാചരണത്തില്‍ പങ്കുചേര്‍ന്നത്. നഗരസഭാ അംഗം ജിമ്മി ജോസഫ്, ആര്‍എംഒ ഡോ അരുണ്‍, ഡോ രാജേഷ്, ഡോ.എഡ്വിന്‍, നഴ്‌സുമാരായ പി പുഷ്പ, അന്‍സമ്മ, സുല്‍ജിത, നിമ്മി സെബാസ്റ്റ്യന്‍, ഒ ജി സിജിമോള്‍, അനുപമ മാത്യു, എം അനുറാണി തുടങ്ങിയവര്‍ പങ്കെടുത്തു.
0 Comments