പാലാ സെന്റ് തോമസ് കോളേജില്‍ 1987-90 ബാച്ചില്‍ ബിരുദപഠനം പൂര്‍ത്തിയാക്കി വിദ്യാര്‍ത്ഥികളുടെ കൂട്ടായ്മയായ ഒരുമ 1987-90ന്റെ ആഭിമുഖ്യത്തില്‍ സ്‌നേഹസംഗമം നടന്നു. 10 ഡിഗ്രി കോഴ്‌സുകളിലെ വിദ്യാര്‍ത്ഥികളാണ് സ്‌നേഹസംഗമത്തില്‍ പങ്കെടുത്തത്. കോളേജ് ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനം പൂര്‍വ വിദ്യാര്‍ത്ഥിയും ജലവിഭവ വകുപ്പ് മന്ത്രിയുമായ റോഷി അഗസ്റ്റിന്‍ ഉ്ദഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ റവ.ഡോ.ജയിംസ് ജോണ്‍ മംഗലത്ത് അധ്യക്ഷനായിരുന്നു. മുന്‍ പ്രിന്‍സിപ്പല്‍ ഫാ. ഈനാസ് ഒറ്റത്തെങ്ങുങ്കല്‍ അനുഗ്രഹ പ്രഭാഷണം നടത്തി. ജോണിച്ചന്‍ ജോര്‍ജ്ജ് ആമുഖപ്രഭാഷണം നടത്തി. കൊച്ചി ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ വി.യു കുര്യാക്കോസ്, ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബൈജു ജോണ്‍ പുതിയടത്ത് ചാലില്‍, പാലാ ഡി.വൈ.എസ്.പി. ഷാജു ജോസ്, പൂര്‍വ വിദ്യാര്‍ത്ഥി സംഘടന പ്രസിഡന്റ് ഡിജോ കാപ്പന്‍, തൊടുപുഴ ന്യൂമാന്‍ കോളേജ് വൈസ് പ്രിന്‍സിപ്പല്‍ ഡോ സാജു എബ്രഹാം, നികസ്ണ്‍.കെ.അറയ്ക്കല്‍ , റോയി ജോസഫ് എന്നിവര്‍ പ്രസംഗിച്ചു. പൂര്‍വ അധ്യാപകരെ ആദരിച്ചുകൊണ്ട് ഗുരുവന്ദനം പരിപാടിയും നടന്നു. വര്‍ണാഭമായ കലാലയ ജീവിതത്തെ കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവച്ചു സ്‌നേഹവിരുന്നുമായാണ് സ്‌നേഹസംഗമം സമാപിച്ചത്.
0 Comments